വരണ്ടതും അറ്റം പിളരുന്നതുമായ മുടിക്ക് ഏറ്റവും ഉത്തമമാണ് വാഴപ്പഴം. വിറ്റാമിൻ ബി, പൊട്ടാസ്യം, പ്രോട്ടീൻ മറ്റ് പോഷകഘടകങ്ങൾ അടങ്ങിയ വാഴപ്പഴം മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു. പഴുത്ത വാഴപ്പഴം രണ്ട് സ്പൂൺ തേനും ഒരു മുട്ടയും കുറച്ചു പാലും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം തലയോട്ടിയിലും മുടിയിലും പേസ്റ്റ് രൂപത്തിൽ പുരട്ടാവുന്നതാണ്. മുപ്പത് മിനുട്ടിന് ശേഷം ഇത് കഴുകിക്കളയാം.
Also Read: സൈബർ സുരക്ഷാ പ്രശ്നം: പുതിയ ചട്ടം ജൂൺ 27 മുതൽ, സുരക്ഷാക്രമീകരണങ്ങൾ ഇങ്ങനെ
അടുത്തതായി അസറ്റിക് ആസിഡിന്റെ ഉറവിടങ്ങളിൽ ഒന്നായ ആപ്പിൾ സിൻഡർ വിനിഗർ ആണ്. എണ്ണമയമുള്ള ശിരോചർമം, താരൻ, നരച്ച മുടി എന്നിവയുള്ളവർക്ക് ഏറ്റവും മികച്ച പരിഹാരമാർഗ്ഗമാണിത്. രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സിൻഡർ വിനിഗർ വെള്ളത്തിൽ കലർത്തിയ ശേഷം തലയോട്ടിയിലും മുടിയിഴകളിലും പുരട്ടാവുന്നതാണ്.
അടുത്ത പരിഹാര മാർഗങ്ങളിലൊന്നാണ് തൈര്. തൈരിൽ ധാരാളം പ്രോട്ടീനും ലാക്റ്റിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലയോട്ടി ശുദ്ധീകരിക്കുകയും മിനുസപ്പെടുത്തുകയും ചെയ്യുന്നു. ഒരു പാത്രത്തിൽ തൈര്, വാഴപ്പഴം, രണ്ട് ടേബിൾസ്പൂൺ തേൻ കുറച്ച് ഒലീവ് ഓയിൽ എന്നിവ ചേർത്ത് നിങ്ങളുടെ തലയോട്ടിയിൽ പുരട്ടിയതിനുശേഷം 30 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.
Post Your Comments