തിരുവനന്തപുരം: ദീർഘകാലത്തെ ഡൽഹി വാസം കഴിഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണി തിരിച്ചെത്തി. വഴുതക്കാട് ഈശ്വരവിലാസം റോഡിലെ ഭവനത്തിലാണ് എകെ ആൻ്റണി താമസിക്കുന്നത്. ഇനിയുള്ള കാലം കേരള രാഷ്ട്രീയത്തിൽ സജീവമാകാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ 81 വയസായെന്നും ഇപ്പോഴത്തെ പ്രായമനുസരിച്ച് തന്നെക്കൊണ്ട് കഴിയുന്ന എല്ലാ സാധ്യതകളും നോക്കാനാണ് തീരുമാനമെന്നും ആന്റണി പറഞ്ഞു. എന്നാൽ, അതെങ്ങനെ വേണമെന്ന് പിന്നീട് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു
അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ എകെ ആൻ്റണിയെ സ്വീകരിക്കുവാൻ ഡിസിസി പ്രസിഡൻ്റ് പാലോട് രവി ഒഴികെ മറ്റു കോൺഗ്രസ് നേതാക്കളാരും എത്തിയില്ല.
വഴുതക്കാട്, ആന്റണിയുടെ വീടിനടുത്താണ് കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയുടെയും യുഡിഎഫ് കൺവീനർ എംഎം ഹസൻ്റെയും വീട്. എന്നാൽ, ആൻ്റണി വിമാനത്താവളത്തിൽ എത്തിയപ്പോഴും പിന്നീട്, വീട്ടിലെത്തിയപ്പോഴും ഇരുവരും അദ്ദേഹത്തെ കാണാൻ എത്തിയില്ലെന്നുള്ളതും ശ്രദ്ധേയമായി.
Post Your Comments