
തൃശൂർ: ചാവക്കാട് ഒരുമനയൂർ കഴുത്താക്കലിൽ മൂന്നു വിദ്യാർത്ഥികൾ ചെമ്മീൻകെട്ടിൽ മുങ്ങി മരിച്ചു. ഒരുമനയൂർ സ്വദേശികളായ സൂര്യ (16) മുഹ്സിൻ (16), വരുൺ (16) എന്നിവരാണ് മരിച്ചത്. രണ്ടു കുട്ടികൾ രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.
അഞ്ച് കുട്ടികൾ ചേർന്നു ചെമ്മീൻകെട്ടിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. മൂന്നു പേർ മുങ്ങി താഴുന്നതു കണ്ട്, മറ്റു രണ്ടു പേർ നിലവിളിച്ചതിനെ തുടർന്നാണ് നാട്ടുകാർ ഓടികൂടിയത്. ഇവർ എത്തിയപ്പോഴേക്കും കുട്ടികൾ പൂർണമായും മുങ്ങി താഴ്ന്നിരുന്നു. ഉടൻ ഇവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
Post Your Comments