ThiruvananthapuramNattuvarthaLatest NewsKeralaNews

ഓഡിറ്റിന് ഫയൽ നൽകാനായില്ല: പഞ്ചായത്ത് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു

പുന്നയൂർക്കുളം: ഓഡിറ്റ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട ഫയൽ നൽകാനാവാത്ത മാനസിക സമ്മർദ്ദം മൂലം പഞ്ചായത്ത് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു.
അടാട്ട് പഞ്ചായത്ത് അസിസ്റ്റൻഡ് സെക്രട്ടറി, ആറ്റുപുറം പരേതനായ ചിറ്റഴി പത്മനാഭൻ നായരുടെ മകൻ സുരേഷ് ബാബുവാണ് (56) മരിച്ചത്.

കഴിഞ്ഞ ആറ് മാസം മുൻപാണ് ഇദ്ദേഹം ദീർഘകാലമായി സേവനമനുഷ്ടിച്ചിരുന്ന പുന്നയൂരിൽ നിന്ന് അടാട്ടു പഞ്ചായത്തിലേക്ക് മാറിയത്. തദ്ദേശ ഭരണ വകുപ്പിലെ ഓഡിറ്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏതാനും ദിവസങ്ങളായി പുന്നയൂർ പഞ്ചായത്തിൽ സുരേഷ് ബാബു ഉണ്ടായിരുന്ന കാലത്തെ ഓഡിറ്റ് നടക്കുകയാണ്. എന്നാൽ, സുരേഷ് ബാബു കൈകാര്യം ചെയ്ത മൂന്ന് ഫയൽ കാണാതായതുമായി ബന്ധപ്പെട്ട് ഓഡിറ്റ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന് മെമ്മോ അയച്ചിരുന്നു. അതനുസരിച്ച് വ്യാഴാഴ്ച്ച രാവിലെ 11ഓടെ എത്തിച്ചുതരാമെന്ന് സുരേഷ് ബാബു മറുപടി നൽകുകയും ചെയ്തു. വ്യാഴാഴ്ച്ച പറഞ്ഞ സമയത്ത് സുരേഷ് എത്താത്തതിനാൽ വീണ്ടും വിളിച്ചിട്ട് കിട്ടാതായതിനെ തുടർന്ന് ഒന്നരയോടെ അന്വേഷിച്ചെത്തിയപ്പോഴാണ് തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്ന് ലഭിച്ച കുറിപ്പിൽ മരണത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. അടുത്ത മാസം വിരമിക്കാനിരിക്കേയാണ് മരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button