ThiruvananthapuramKeralaNattuvarthaNews

കെ-റെയിൽ പാനൽ ചർച്ച പ്രഹസനം: കെ.സുരേന്ദ്രൻ

കോഴിക്കോട്: തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ നടത്തിയ കെ-റെയിൽ പാനൽ ചർച്ച പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തങ്ങൾക്ക് താത്പര്യം ഇല്ലാത്തവരെ ഒഴിവാക്കി പാനലുണ്ടാക്കിയ സർക്കാർ ആദ്യം പാനലിൽ ഉൾപ്പെടുത്തിയവരെ പോലും ചർച്ചയിൽ മാറ്റി നിർത്തി. ഒരു പ്രയോജനവുമില്ലാത്ത നാടകമാണിത്. വൺവെ ട്രാഫിക്ക് ചർച്ചകൾ നടത്തി ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി കോൺഗ്രസ് കഴിഞ്ഞപ്പോൾ സിപിഎമ്മിന് നേരം വെളുത്തെന്നാണ് തോന്നുന്നതെന്നും ഗുജ്റാത്ത് മോഡൽ നടപ്പാക്കുമ്പോൾ എങ്കിലും അഴിമതി ഒഴിവാക്കാൻ ഇടതു സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button