ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ നാഴികക്കല്ലായ ചരിത്രം കുറിച്ച് ഇൻഡിഗോ എയർലൈൻസ്. തദ്ദേശീയ ഗതിനിർണയ സംവിധാനം ഉപയോഗിച്ച് ലാൻഡ് ചെയ്യുന്ന ആദ്യവിമാനമായതോടെയാണ് ഇൻഡിഗോ ഈ നേട്ടം കരസ്ഥമാക്കിയത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഗതിനിർണയ സംവിധാനമായ ജിയോ ഓഗ് മെന്റഡ് നാവിഗേഷൻ( ഗഗൻ ) ഉപയോഗിച്ചാണ് ഇൻഡിഗോ വിമാനം രാജസ്ഥാനിലെ കിഷൻ ഗഡ് എയർപോർട്ടിൽ ഇറങ്ങിയത്. ബുധനാഴ്ച രാവിലെയായിരുന്നു ലാൻഡിങ്. അമേരിയ്ക്കയ്ക്കും ജപ്പാനും ശേഷം ഈ സംവിധാനം നിലവിലുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറുകയാണ്.
ഇൻസ്‌ട്രുമെന്റൽ ലാൻഡിംഗ് സിസ്റ്റം ഉപയോഗിക്കാൻ സാധിക്കാത്ത ചെറുകിട എയർപോർട്ടുകളിലാണ് ഗഗൻ പോലുള്ള ഗതി നിർണയ സംവിധാനങ്ങൾ ഫലപ്രദമാകുന്നത്. വൻ അപകടങ്ങൾ പോലും ഇതുമൂലം ഒഴിവാക്കാൻ സാധിക്കും.
Post Your Comments