
ഇടുക്കി: പുറ്റടിയിൽ പിതാവ് തീകൊളുത്തിയ പെൺകുട്ടി മരിച്ചു. കഴിഞ്ഞ ദിവസം തീപിടുത്തത്തിൽ പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശ്രീധന്യ രവീന്ദ്രനാണ് മരിച്ചത്.
മൂന്ന് ദിവസമായി ചികിൽസയിലായിരുന്നു. ശ്രീധന്യയുടെ അച്ഛൻ അൻപതുകാരൻ രവീന്ദ്രനാണ് കുടുംബപ്രശ്നങ്ങളെ തുടർന്ന് വീടിന് തീ കൊളുത്തിയത്. ഭാര്യ ഉഷയെ തീ കൊളുത്തിയ ശേഷമായിരുന്നു രവീന്ദ്രൻ ആത്മഹത്യ ചെയ്തത്. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.
Post Your Comments