Latest NewsKeralaNews

കെട്ടിടത്തിന്റെ സീലിങ് തലയിൽ വീണ് ആറ് വയസുകാരന് പരുക്കേറ്റു

കൊച്ചി: ഹോട്ടലിന്റെ സീലിങ് അടർന്നു വീണ് ആറു വയസുകാരന് അ‌പകടം. അമ്മയ്ക്കും സഹോ​​​ദരനുമൊപ്പം റോഡിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയുടെ തലയിലാണ് ഹോട്ടൽ സീലിങ് വീണ് പരുക്കേറ്റത്.

അങ്കമാലിയിലാണ് സംഭവം. ​ഹിൽ സ്പാർക്ക് ബാർ ഹോട്ടലിന്റെ സീലിങ് അടർന്നു വീണ് പീച്ചാനിക്കാട് പാലിക്കുടത്ത് ബേബിയുടെ മകൻ ബിനിൽ ഏലിയാസ് ബേബി (6) യുടെ തലയ്ക്കാണ് പരുക്കേറ്റത്.

കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപം റോഡ് മുറിച്ചു കടക്കവെയാണ് അപകടം. തലപൊട്ടി രക്തം ഒഴുകിയ ബിനിലിനെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആഴത്തിൽ മുറിവേറ്റ കുട്ടിയുടെ തലയുടെ ഇടതു ഭാ​ഗത്ത് 10 തുന്നലുകളുണ്ട്. കൂടെയുണ്ടായിരുന്ന സഹോദരൻ, നിബിലിന്റെ കൈയ്ക്കു പരുക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button