തൃശൂർ: തൃശൂര്‍ പൂരം നടത്തിപ്പിന് 15 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ജില്ലാ കളക്ടര്‍ക്ക് തുക അനുവദിച്ചതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഇതാദ്യമായാണ് പൂരം നടത്തിപ്പിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്.
അതേസമയം, പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകളുടെ നിര്‍മ്മാണം തുടങ്ങി. രാവിലെ ക്ഷേത്രം മേല്‍ശാന്തി ഭൂമി പൂജ നടത്തിയ ശേഷം തട്ടകക്കാരാണ് പന്തല്‍ കാല്‍ നാട്ട് നിര്‍വഹിച്ചത്.
സ്വരാജ് റൗണ്ടില്‍ നടുവിലാലിലും നായ്ക്കനാലിലുമാണ് തിരുവമ്പാടി പന്തലുകള്‍ നിര്‍മ്മിക്കുക. ഇരു പന്തലുകളുടെയും ചുമതലക്കാരന്‍ ചെറുതുരുത്തി ആരാധാന പന്തല്‍ വര്‍ക്സ് ഉടമ സൈതലവിയാണ്. മണികണ്ഠനാലില്‍ പാറമേക്കാവ് വിഭാഗത്തിന്റെ പന്തല്‍ നിര്‍മ്മാണം കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. തൃശൂര്‍ പൂരത്തിന് മാത്രമാണ് സ്വരാജ് റൗണ്ടില്‍ പന്തലുകള്‍ നിര്‍മ്മിക്കുക. പാറമേക്കാവിനും തിരുവമ്പാടിക്കും മാത്രമാണ് അതിന് അവകാശമുള്ളത്.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ വിപുലമായി തൃശൂര്‍ പൂരം നടത്താന്‍ അനുമതി നല്‍കിയിരുന്നു. കോവിഡിന്റെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പൂര്‍ണ തോതില്‍ പൂരം നടത്താന്‍ സാധിച്ചിരുന്നില്ല.
Post Your Comments