ആരിസോന: അമേരിക്കയിൽ നടന്ന രണ്ട് പൈലറ്റുമാരുടെ വ്യോമാഭ്യാസ പ്രകടനങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നു. പറപ്പിക്കുന്നതിനിടയിൽ ആകാശത്തു വെച്ച് തങ്ങളുടെ വിമാനങ്ങൾ പരസ്പരം കൈമാറാൻ ഇവർ ശ്രമിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ലൂക്ക് ഐക്കിൻസ് (48), ആൻഡി ഫാരിങ്ങ്ടൺ (39) ഇന്ന് അരിസോണ സ്വദേശികളായ രണ്ട് പൈലറ്റുകൾ, തങ്ങളുടെ സെസ്ന വിമാനങ്ങളാണ് ആകാശത്തു വെച്ച് കൈമാറാൻ ശ്രമിച്ചത്. തങ്ങളുടെ വിമാനങ്ങളിൽ നിന്നും ചാടിയിറങ്ങി, ആകാശത്തു വെച്ച് അപരന്റെ വിമാനത്തിൽ കയറിപ്പറ്റാനാണ് ഇരുവരും ശ്രമിച്ചത്.
12,000 അടി ഉയരത്തിൽ വച്ചായിരുന്നു അതീവ സാഹസികമായ ഈ അഭ്യാസം നടന്നത്. എന്നാൽ, കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ വിജയകരമായി പര്യവസാനിച്ചില്ല. ആൻഡി പറപ്പിച്ചിരുന്ന വിമാനത്തിൽ അന്തരീക്ഷത്തിലൂടെ തുഴഞ്ഞ് ചെന്ന്
ലൂക്ക് കയറിപ്പറ്റി. കുറച്ചു കഷ്ടപ്പെട്ടാണെങ്കിലും അദ്ദേഹം കാര്യം സാധിച്ചു. എന്നാൽ, ലൂക്ക് പറപ്പിച്ചിരുന്ന വിമാനത്തിൽ കയറിപ്പറ്റാൻ ആൻഡിക്ക് സാധിച്ചില്ല. നിയന്ത്രണം വിട്ട ആ വിമാനം വളരെ വേഗത്തിൽ താഴേക്ക് കൂപ്പുകുത്തി. ഇതോടെ ശ്രമം ഉപേക്ഷിച്ച് ആൻഡി, തന്റെ പാരഷൂട്ട് റിലീസ് ചെയ്ത് സുരക്ഷിതമായി താഴെയിറങ്ങി. നിലംപതിച്ച ലൂക്കിന്റെ വിമാനം പൊട്ടിത്തെറിക്കുകയും ചെയ്തു. ലോകം മുഴുവൻ ശ്വാസമടക്കിപ്പിടിച്ചു കണ്ട ഈ മത്സരം സ്പോൺസർ ചെയ്തത് റെഡ്ബുൾ കമ്പനിയാണ്.
Post Your Comments