തിരുവനന്തപുരം: കെ.വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു.
കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
പദവികളിൽ നിന്ന് കെ.വി തോമസിനെ മാറ്റി നിർത്താൻ ആണ് തീരുമാനമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. എന്ത് നടപടി വേണമെന്നത് അച്ചടക്ക സമിതിയാണ് നിർദ്ദേശിക്കേണ്ടത്. ആ നിർദ്ദേശം കോണ്‍ഗ്രസ് അദ്ധ്യക്ഷ അംഗീകരിച്ച പശ്ചാത്തലത്തിൽ കെ.വി തോമസ് അധ്യായം അവസാനിച്ചുവെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
ഇന്നലെയാണ് കെ.വി തോമസിനെ പാർട്ടി പദവികളിൽ നിന്ന് നീക്കാൻ കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ ചെയ്തത്. കോൺഗ്രസ് വിലക്ക് ലംഘിച്ച് സി.പി.ഐ.എം. സമ്മേളനത്തിൽ പങ്കെടുത്തതിനാണ് നടപടി. രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും പി.സി.സി. എക്‌സിക്യൂട്ടീവിൽ നിന്നും നീക്കാനാണ് അച്ചടക്ക സമിതി ശുപാർശ ചെയ്തത്.
കെ.പി.സി.സി. ആവശ്യപ്പെട്ട കടുത്ത നടപടികളിലേക്ക് പോയാൽ പാർട്ടി വിടുന്നതിന് കെ.വി തോമസിന് തന്നെ അവസരമൊരുക്കലായി മാറുമെന്ന് ഹൈക്കമാന്റിന് വിലയിരുത്തലുണ്ട്.
Post Your Comments