Latest NewsKeralaNews

കോടിയേരിയുടെ അഭയ വാഗ്ദാനം ഏറ്റില്ല: വീടില്ലാത്തവർക്കാണ് അഭയം നൽകേണ്ടതെന്ന് തിരിച്ചടിച്ച് കെ.വി തോമസ്

കൊച്ചി: സി.പി.എമ്മിലേക്ക് തന്നെ സ്വാഗതം ചെയ്ത കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കെ.വി തോമസ്. രാഷ്‌ട്രീയ അഭയം നൽകാമെന്ന കോടിയേരിയുടെ പ്രസ്താവനക്ക് വീടില്ലാത്തവർക്കാണ് അഭയം നൽകേണ്ടതെന്നും തനിക്ക് വീടുണ്ടെന്നും കെ.വി തോമസ് തിരിച്ചടിച്ചു. താൻ ഇപ്പോഴും കോൺഗ്രസ് വീട്ടിൽ തന്നെയാണുള്ളതെന്നും സ്വന്തം വീട്ടിൽ നിൽക്കുന്നതിന് എന്തിനാണ് അപമാനം തോന്നുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘കോൺഗ്രസിൽ പദവികളില്ലെങ്കിലും സാരമില്ല. പദവികളെന്ന് പറയുന്നത് കസേരയും മേശയുമാണ്. അതുമാറ്റി സ്റ്റൂള് തന്നാലും കുഴപ്പമില്ല. കോൺഗ്രസിലെ സ്ഥാനങ്ങൾ മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പാർട്ടി അദ്ധ്യക്ഷയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. മാധ്യമ വാർത്തകൾ മാത്രമാണ് മുന്നിലുള്ളത്. അതിനാൽ ഇപ്പോൾ പ്രതികരിക്കുന്നില്ല’, കെ.വി തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button