KeralaNattuvarthaLatest NewsNews

സ്വർണക്കടത്ത്: ലീഗ് നേതാവിന്റെ മകൻ ഡിവൈഎഫ്ഐ പ്രവർത്തകനെന്ന് ഹൈബി ഈഡൻ എംപി

കൊച്ചി: സ്വർണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയ ഷാബിൻ ഡിവൈഎഫ്ഐ പ്രവർത്തകനെന്ന് ഹൈബി ഈഡൻ എംപി. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും മുസ്‌ലിം ലീഗ് നേതാവുമായ എ.എ. ഇബ്രാഹിം കുട്ടിയുടെ മകനാണ് ഷാബിൻ. സംഭവത്തിൽ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ഇന്ന് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, ഷാബിൻ ഡിവൈഎഫ്‍ഐ പ്രവർത്തകനാണെന്ന ഹൈബി ഈഡന്റെ പ്രതികരണം.

ഇബ്രാഹിംകുട്ടി തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ സ്ഥാനം രാജിവയ്ക്കണ്ട സാഹചര്യമില്ലെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഹൈബി ഈഡൻ വ്യക്തമാക്കി. ഇബ്രാഹിം കുട്ടിയുടെ മകൻ ഷാബിനും സിനിമാ നിർമ്മാതാവ് കെ.പി സിറാജുദ്ദീനും ചേർന്ന് ഇറച്ചിവെട്ട് യന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്. ഇരുവരും ഒളിവിലാണ്. സിറാജുദ്ദീൻ ദുബായിലേക്ക് കടന്നതായാണ് വിവരം. കുറ്റം ചെയ്തവരെ സംരക്ഷിക്കണമെന്ന നിലപാട് കോൺഗ്രസിനില്ലെന്നും ഹൈബി ഈഡൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button