Latest NewsKeralaNews

സ്കൂൾ വരാന്തയിൽ അജ്ഞാതൻ മരിച്ച നിലയിൽ: കൊലപാതകമെന്ന് തെളിഞ്ഞു, ഒരാൾ പിടിയിൽ

 

ഇരിങ്ങാലക്കുട: സ്കൂൾ വരാന്തയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിയിച്ച് പോലീസ്. സംഭവത്തിൽ, പ്രതികളിൽ ഒരാൾ അറസ്റ്റിലായി. പാലക്കാട് ആലത്തൂർ സ്വദേശി അൻവർ അലിയെയാണ് (25) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി.

ഈ മാസം 13ന് രാവിലെയാണ് ഗവ മോഡൽ ബോയ്സ് സ്കൂൾ വരാന്തയിൽ മൃതദേഹം കണ്ടെത്തിയിരുന്നത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അജയകുമാറാണ് (50) കൊല്ലപ്പെട്ടത്. പല കേസുകളിൽ പ്രതിയാണ് അജയകുമാർ. വഴിയോരത്ത് ചെറിയ കച്ചവടം നടത്തി വരികയായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തി‌യതെന്നാണ് നി​ഗമനം.

സ്കൂൾ വരാന്തയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. നഗരത്തിലെ വ്യാപാരികളോടും ടാക്സി ഡ്രൈവർമാർ അടക്കമുള്ളവരോട് അന്വേഷിച്ചും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സ്കൂളിന് പിറകിൽ നിന്ന് ഇയാളുടെ വസ്ത്രവും കണ്ണടയും കണ്ടെത്തിയിരുന്നു.

ഹയർ സെക്കൻഡറി വിഭാഗം കെട്ടിടത്തിന്റെ വരാന്തയിൽ രക്തം പതിഞ്ഞ കാൽപ്പാടും ഉണ്ടായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കും കഴുത്തിലും വാരിയെല്ലുകൾക്കും പരുക്കേറ്റതായും വ്യക്തമായിരുന്നു. തുടർന്നാണ് കൊലപാതകമെന്ന നിഗമനത്തിലേക്കു പോലീസ് എത്തിയത്. ‌

shortlink

Related Articles

Post Your Comments

Related Articles


Back to top button