അക്ഷയ തൃതീയ ദിനം ശുഭകാര്യങ്ങള്‍ക്ക് അനുകൂലമായ ദിവസമായാണ് പുരാതന കാലം മുതല്‍ ഭാരതീയര്‍ കണക്കാക്കുന്നത്. എല്ലാ വര്‍ഷവും വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. അക്ഷയ തൃതീയയില്‍ ലക്ഷ്മീദേവിയുടെ ആരാധനയ്ക്കാണ് പ്രാധാന്യം. ഈ ദിവസം സ്വര്‍ണം വാങ്ങുന്നത് വളരെ ശുഭകരമാണെന്നും കരുതി വരുന്നു. മെയ് മൂന്നിനാണ് ഇത്തവണത്തെ അക്ഷയ തൃതീയ.
Read Also : അക്ഷയ തൃതീയ നാളില്‍ ചെയ്യുന്ന സത്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല
മെയ് 3-ന് രാവിലെ 5:19 മുതലാണ് അക്ഷയ തൃതീയ ആരംഭിക്കുന്നത്. മെയ് 4-ന് രാവിലെ 7.33ന് അവസാനിക്കും. അക്ഷയ തൃതീയ ദിനത്തില്‍ ദാന ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിലൂടെ, ലക്ഷ്മി കടാക്ഷം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഈ ദിവസം താഴെ പറയുന്ന കാര്യങ്ങള്‍ ദാനം ചെയ്യുന്നതിലൂടെ, ഒരോരുത്തര്‍ക്കും ഭാഗ്യം ഉണ്ടാകുമെന്നാണ് കരുതുന്നത്. അക്ഷയ തൃതീയ ദിനത്തില്‍ ഇവര്‍ക്ക് സമ്പത്തും മഹത്വവും ബഹുമാനവും ലഭിക്കുന്നു.
വെള്ളം- ഹിന്ദു മത ഗ്രന്ഥങ്ങള്‍ അനുസരിച്ച്, അക്ഷയ തൃതീയ ദിനത്തില്‍ ഒരു ഗ്ലാസ്, കുടം തുടങ്ങി വെള്ളം ദാനം ചെയ്യുന്നത് വളരെ നല്ലതാണ്.
പശു- അക്ഷയ തൃതീയ ദിനത്തില്‍ പശുവിനെ സേവിക്കുന്നത് ശുഭമാണെന്ന് കരുതുന്നു. ഇത് വഴി ആ വ്യക്തികള്‍ക്ക് പുണ്യം ലഭിക്കും. പശുവിന് ശര്‍ക്കര വെള്ളത്തില്‍ കലക്കി തീറ്റ നല്‍കുന്നതോ, റൊട്ടിയില്‍ ശര്‍ക്കര പൊതിഞ്ഞ് തീറ്റ നല്‍കുന്നതോ മംഗളകരമായി കണക്കാക്കപ്പെടുന്നു.
അക്ഷയ തൃതീയ ദിനത്തില്‍ മഹാവിഷ്ണുവിനെ ആരാധിക്കുന്നതാണ് ഉത്തമം. ഇത് കൂടാതെ, ഭക്ഷ്യധാന്യങ്ങള്‍ അരി, മാവ്, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ദാനം ചെയ്യുന്നതും വളരെ പുണ്യകരവും ഫലദായകവുമായി കണക്കാക്കപ്പെടുന്നു.
Post Your Comments