ErnakulamLatest NewsKeralaNattuvarthaNews

വിജയ് ബാബുവിനെതിരെ വീണ്ടും പരാതി: പോലീസ് കേസെടുത്തു

കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ്. ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ, പീഡനക്കേസിൽ പരാതിക്കാരിയായ കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്, എറണാകുളം സൗത്ത് പോലീസ് നേരത്തേ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ, യുവതി വീണ്ടും പരാതിയുമായി രംഗത്ത് വരികയായിരുന്നു.

നേരത്തെ, തനിക്കെതിരായി ബലാത്സംഗക്കേസ് നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് വിജയ് ബാബു സമൂഹ മാധ്യമത്തിലൂടെ രംഗത്തു വന്നിരുന്നു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബു, യഥാര്‍ത്ഥ ഇര താനാണെന്നും അവകാശപ്പെട്ടു. തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് മാനനഷ്ടക്കേസ് കൊടുക്കുമെന്നും വിജയ് ബാബു വ്യക്തമാക്കി.

കറാച്ചിയിലെ ചാവേറാക്രമണം: കനത്ത വില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി ചൈന
അതേസമയം, വിജയ് ബാബുവിന്റെ വെളിപ്പെടുത്തലിനെതിരെ നടപടി ആവശ്യപ്പെട്ട് ഡബ്ല്യുസിസി രംഗത്തെത്തി. പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും, നിയമപ്രകാരം ശിക്ഷാര്‍ഹവുമാണെന്ന് ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി. ഇതിനെതിരെ, കര്‍ശന നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച്, എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് നടിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍, എറണാകുളം സൗത്ത് പോലീസാണ് ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകൾ ചുമത്തി വിജയ് ബാബുവിനെതിരെ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button