KeralaLatest NewsNews

അക്ഷയതൃതീയ: സ്വർണ്ണം വാങ്ങാൻ ഏറ്റവും ശുഭകരമായ ദിനം

സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും ശുഭകരമായ ദിനമാണ് അക്ഷയതൃതീയ രാജ്യത്ത് സ്വർണ്ണ വിൽപ്പനയിൽ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയതൃതീയ ദിനത്തിലാണ്. ചെറിയ ആഭരണങ്ങളും സ്വർണ്ണ നാണയങ്ങളുമാണ് അക്ഷയതൃതീയ ദിവസം ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നത്.

Read Also: ‘ഗുജറാത്ത് മുസ്ലീം വംശഹത്യയുടെ തലസ്ഥാനം, നവോത്ഥാന കേരളത്തിന് അവിടെ നിന്ന് എന്ത് പകർന്നെടുക്കാനാണ്’

വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയതൃതീയയായി കണക്കാക്കുന്നത്. ഭാരതീയ വിശ്വാസപ്രകാരം സർവൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയതൃതീയ. ശുഭകാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ഏറ്റവും ഉത്തമമായ മാസമാണ് വൈശാഖം.

അക്ഷയതൃതീയ നാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം. പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ ദിനമാണിത്. അക്ഷയതൃതീയ ദിനത്തിൽ എന്ത് തുടങ്ങിയാലും പത്ത് മടങ്ങ് ഗുണം ലഭിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസം ദാനധർമ്മങ്ങൾ നടത്തുന്നതും പുണ്യമായി കരുതപ്പെടുന്നത്.

Read Also: മരണത്തിനു കാരണം വീടിനു അടുത്തുള്ള ബന്ധുവായ സ്ത്രീയോടുള്ള അവന്റെ പ്രണയം, വകയിൽ ചെറിയമ്മയായിരുന്നു അവർ: കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button