കീവ്: യുക്രെയ്ന്‍ യുവതികളെ റഷ്യന്‍ സൈന്യം ബലാത്സംഗം ചെയ്തതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കീവിലെ കൂട്ടക്കുഴിമാടങ്ങളിലെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ നിന്നാണ് ഡോക്ടര്‍മാര്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് ഈ സ്ത്രീകളെ ബലാത്സംഗം ചെയ്തതായി സൂചിപ്പിക്കുന്ന ചില കേസുകള്‍ ഞങ്ങളുടെ പക്കലുണ്ട്’, മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ യുക്രെയ്നിയന്‍ ഫോറന്‍സിക് ഡോക്ടര്‍ വ്ലാഡിസ്ലാവ് പെറോവ്സ്‌കി ദി ഗാര്‍ഡിയനോട് പറഞ്ഞു.
ഇരകളുടെ സ്ഥലങ്ങളും പ്രായവും പോലുള്ള സാഹചര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തുന്നത് എളുപ്പമല്ലാത്ത തരത്തില്‍ മോശം അവസ്ഥയിലാണ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍, കൊല്ലപ്പെടുന്നതിന് മുമ്പ് അവര്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി ഞങ്ങള്‍ വിശ്വസിക്കുന്നു. ഇതിനായി തെളിവുകള്‍ ഞങ്ങള്‍ ശേഖരിക്കുകയാണെന്നും ഫോറന്‍സിക് വിദഗ്ദ്ധര്‍ വ്യക്തമാക്കി.
Post Your Comments