ആരോഗ്യസംരക്ഷണത്തിൽ മുരിങ്ങയുടെയും മുരിങ്ങയിലയുടെയും പങ്ക് നമുക്കെല്ലാം വ്യക്തമാണ്. കാല്‍സ്യം, അന്നജം, മാംസ്യം, വിറ്റാമിന്‍ എ , സി, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളാൽ അനുഗ്രഹീതമാണ് മുരിങ്ങ. എന്നാൽ, ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിലും മുരിങ്ങ ഒട്ടും പുറകിലല്ലെന്ന് നമ്മളിലെത്ര പേർക്ക് അറിയാം? മുരിങ്ങയുടെ മൂപ്പെത്തിയ വിത്തുകളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണ ഭക്ഷ്യയോഗ്യവും ചര്‍മ്മ സംരക്ഷണത്തിന് ഒരു മികച്ച ഔഷധവുമാണ്.
1 . ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ മുരിങ്ങ എണ്ണ വരണ്ട് പരുക്കനായ ചര്‍മത്തില്‍ മസ്സാജ് ചെയ്യുന്നത് ചർമ്മത്തെ മൃദുലവും
ഈർപ്പമുള്ളതുമാക്കുന്നു.
2 . നല്ലൊരു മോയ്‌സ്ച്യുറൈസറായ മുരിങ്ങ എണ്ണ ചർമ്മത്തെ വേഗം ആഗിരണം ചെയ്ത് ഹൈഡ്രേറ്റ് ചെയ്യാൻ സഹായിക്കുന്നു.
3 . മുരിങ്ങ എണ്ണ രാത്രി ഉറങ്ങുന്നതിനു മുൻപ് മുഖത്ത് മസാജ് ചെയ്യാൻ നൈറ്റ് ക്രീം ആയി ഉപയോഗിച്ചാൽ മൃദുവായ ചര്‍മം ലഭിക്കും. കൂടാതെ, ബോഡി ക്രീമായും ബോഡി ലോഷനായും ഉപയോഗിക്കാവുന്നതാണ്.
Read Also : ഹിജാബ് നിരോധനം: ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികൾ പരിഗണിക്കാന്‍ സുപ്രീം കോടതി
4 . ആന്റി ഓക്‌സിഡന്റുകളാലും വിറ്റാമിൻ ഇ യാലും സമ്പുഷ്ടമായ മുരിങ്ങ എണ്ണ മുഖത്ത് ചുളിവുകളും മറ്റും വരുന്നത് തടഞ്ഞ് ചര്‍മത്തിന്റെ യൗവ്വനം കാത്തുസൂക്ഷിക്കുന്നു.
5 . ഹെയര്‍ സിറത്തിന് പകരവും മുരിങ്ങ എണ്ണ ഉപയോഗിക്കാം. ഇത് മുടി പാറി പറക്കുന്നതും കെട്ടുപിടിക്കുന്നതും തടയും. മുരിങ്ങ എണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നത് മുടിയിഴകളെ പരിപോഷിപ്പിക്കും.
6 . നിത്യവും മുരിങ്ങ എണ്ണ ഉപയോഗിക്കുന്നത് മുഖത്തെ പാടുകൾ അകറ്റി നിർത്തും.
Post Your Comments