Latest NewsKeralaNews

രൺജീത്ത് ശ്രീനിവാസന്റെ കൊലപാതകക്കേസിൽ സർക്കാർ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

തിരുവനന്തപുരം: ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജീത്ത് ശ്രീനിവാസന്റെ കൊലപാതകക്കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ.
അഭിഭാഷകനായ പ്രതാപ് ജി. പടിക്കലാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. നിലവിൽ കേസിന്റെ വിചാരണ വേളയിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്.

കഴിഞ്ഞ വർഷം ഡിസംബർ 19 നാണ്  രൺജീത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.  കേസിലാകെ 35 പ്രതികളാണുള്ളത്.

ഇതുവരെ 29 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. രണ്ടാം ഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button