കോഴിക്കോട്: സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയില്‍ വിദ്യാർത്ഥി കടലുണ്ടി പുഴയിൽ മുങ്ങി മരിച്ചു. പൊട്ടികടവത്ത് പടിഞ്ഞാറ്റുമുറി ഹരിദാസന്റെ മകൻ അഭിനവ് (18) ആണ് മുങ്ങി മരിച്ചത്.
ഇന്നലെ വൈകുന്നേരം ആണ് സംഭവം. കടലുണ്ടി പുഴയിലെ കരുവാള മുഴിക്കൽ കടവിൽ കുളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന കുട്ടിയെ ഉടനടി കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments