ഡെലിവറി എക്സിക്യൂട്ടീവുകൾക്കായി ആക്സിലേറ്റർ പ്രോഗ്രാം ആരംഭിക്കാൻ ഒരുങ്ങി സ്വിഗ്ഗി. ‘സ്റ്റെപ്പ്-എ ഹെഡ്’ എന്നു പേരിട്ടിരിക്കുന്ന പ്രോഗ്രാം നിലവില്‍ സ്വിഗ്ഗിയില്‍ ഡെലിവറി എക്സിക്യൂട്ടീവുകളായി ജോലിചെയ്യുന്നവർക്ക് മുഴുവന്‍ സമയ മാനേജീരിയല്‍ റോളിലേക്ക് മാറാനുള്ള അവസരം നല്‍കാനാണ് ലക്ഷ്യമിടുന്നത്.
സ്വിഗ്ഗിയിൽ ഡെലിവറി ഏജൻറായി ജോലി ചെയ്യുന്നവർക്ക് ഫ്ലീറ്റ് മാനേജറുടെ റോളിനാവശ്യമായ യോഗ്യത, ബിരുദവും മികച്ച ആശയവിനിമയവും അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവുമാണ്. വർഷങ്ങളായി ഇതേ രീതി തന്നെയാണ് സ്വിഗ്ഗി പിന്തുടർന്നിരുന്നത്. എന്നാൽ, ഇനി മുതൽ എല്ലാ ഫ്ലീറ്റ് മാനേജർ നിയമനങ്ങളിലും 20% ഡെലിവറി എക്സിക്യൂട്ടീവുകൾക്കായി റിസർവ് ചെയ്യാനാണ് സ്വിഗ്ഗി ഉദ്ദേശിക്കുന്നത്.
Also Read: തല്ലാനുള്ള സാഹചര്യം ബിജെപിയും യുഡിഎഫും ഉണ്ടാക്കരുത്: കോടിയേരി ബാലകൃഷ്ണൻ
Post Your Comments