റെസ്റ്റോറന്റുകളിൽ നിന്ന് കളക്ഷൻ ഫീസ് ഈടാക്കാനൊരുങ്ങി പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. റെസ്റ്റോറന്റുകളിൽ നിന്നും എല്ലാ ഓർഡറുകൾക്കും 2 ശതമാനം കളക്ഷൻ ഫീസ് ഈടാക്കാനാണ് സ്വിഗ്ഗിയുടെ തീരുമാനം. സ്വിഗ്ഗി പ്ലാറ്റ്ഫോമിൽ ഉപഭോക്തൃ പേയ്മെന്റുകൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് കളക്ഷൻ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. അതേസമയം, കമ്പനിയുടെ തീരുമാനത്തിനെതിരെ നിരവധി റെസ്റ്റോറന്റ് ഉടമകൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കമ്മീഷൻ ചെലവ് പരോക്ഷമായി ഉയർത്തുന്നതിനുള്ള ഒരു മാർഗ്ഗമാണ് കളക്ഷൻ ഫീസെന്നാണ് മിക്ക ആളുകളുടെയും ആരോപണം.
അടുത്ത വർഷം അവസാനത്തോടെ സ്വിഗ്ഗി ഐപിഒയ്ക്ക് തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. അതിനാൽ, ഒരു ബദൽ വരുമാന സ്ട്രീമുകൾ സൃഷ്ടിക്കുന്നതിന്റെ മാർഗ്ഗമാകാം ഇത്. സ്വിഗ്ഗിയുടെ ശരാശരി ഓർഡർ മൂല്യം ഏകദേശം 400 ആണ്. അതായത്, 2 ശതമാനം കളക്ഷൻ ഫീസ് ഈടാക്കുമ്പോൾ ഓരോ ഓർഡറിനും 8 രൂപ അധികം നൽകേണ്ടിവരും. സ്വിഗ്ഗിയുടെ എതിരാളിയായ സൊമാറ്റോ ഇതിനോടകം തന്നെ എല്ലാ ഓർഡറുകൾക്കും കളക്ഷൻ ഫീസ് ചുമത്തുന്നുണ്ട്. ഏകദേശം 1.8 ശതമാനം വരെയാണ് കളക്ഷൻ ഈടാക്കുന്നത്. ഗേറ്റ്‌വേ ഫീസ് എന്ന പേരിലാണ് റെസ്റ്റോറന്റുകളിൽ നിന്നും ഫീസ് ഈടാക്കുന്നത്.
Also Read: അയാൾ എന്റെ കാല്‍ തല്ലിയൊടിച്ചു, ജീവിതം പോലും അവസാനിപ്പിക്കാൻ തീരുമാനിച്ചു: ശ്രിയ അയ്യര്‍
Post Your Comments