പള്ളിക്കല്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. കടയ്ക്കല്‍ പുല്ലുപണ തടത്തില്‍ വീട്ടില്‍ ശ്രീജിത്തിനെയാണ് പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
മടവൂര്‍ സ്വദേശികളായ ഷഫ്നാസ്, ആഷിഖ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. നിലമ്പൂര്‍, പോത്തുകല്‍, പാലോട്, പാങ്ങോട്, നഗരൂര്‍, കടയ്ക്കല്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ തട്ടിപ്പ് കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
Read Also : അജ്മല്‍ ബിസ്മി: സമ്മര്‍ കൂള്‍ ഓഫറുകള്‍ അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം !
പള്ളിക്കല്‍ സ്റ്റേഷന് ഐ.എസ്.എച്ച്.ഒ ശ്രീജിത്ത് പി, എസ്.ഐമാരായ എം. സഹില്‍, ബാബു, സി.പി.ഒ രാജീവ്, ബിനു, അജീസ്, വിനീഷ്, സിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments