KeralaLatest NewsNewsTravel

നഗര സൗന്ദര്യം ആസ്വദിച്ച് ഒരു രാത്രി യാത്ര!! തലസ്ഥാന നഗരിയിൽ ഓപ്പണ്‍ റൂഫ് ടോപ്പ് ബസ് സൗകര്യവുമായി കെഎസ്ആർടിസി

ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് ഈ പുത്തൻ പരീക്ഷണം

വിദേശരാജ്യങ്ങളിലെ പോലെ ഓപ്പണ്‍ റൂഫ് ടോപ്പ് ബസ് സൗകര്യങ്ങൾ ഇനി കേരളത്തിലും. സഞ്ചാരികളെ ആകർഷിക്കാനാണ് കെഎസ്ആർടിസിയുടെ പുത്തൻ പദ്ധതി. തലസ്ഥാന നഗരത്തിന്റെ ആകാശകാഴ്ച ‌ഇനി ഇരുനില ബസിലിരുന്ന് ആസ്വദിക്കാം. നഗരത്തിന്റെ പ്രധാന കാഴ്ചകള്‍ കണ്ട് രാത്രിയും പകലും യാത്ര നടത്താവുന്ന പാക്കേജുകളുമായി കെഎസ് ആര്‍ടിസിയുടെ പുതിയ ഓപ്പൺ ഡബിൾ ഡക്കർ ബസ് നിരത്തിലേയ്ക്ക്.

ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് ഈ പുത്തൻ പരീക്ഷണം. മേൽക്കൂര ഒഴിവാക്കാവുന്ന ഡബിൾ ഡക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിലെ നിരത്തിലേയ്ക്ക് എത്തുന്നത് ആദ്യമായാണ്. 250 രൂപ നിരക്കിൽ രാത്രിയും പകലും തലസ്ഥാന നഗരിയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്.

READ ALSO: ഈ വെള്ളത്തിൽ ഇറങ്ങിയാൽ മരണം ഉറപ്പ്!! ഭയപ്പെടുത്തുന്ന സോഡാ തടാകത്തിന്റെ രഹസ്യമറിയാം

കിഴക്കേക്കോട്ട, മ്യൂസിയം, മൃഗശാല സന്ദർശനം, വെള്ളയമ്പലം പ്ലാനറ്റോറിയം, സ്റ്റാച്യു, ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം, കുതിരമാളിക തുടങ്ങിയവയാണ് സന്ദര്‍ശിക്കുന്ന സ്ഥലങ്ങൾ.

നിലവില്‍ വൈകിട്ട് 5 മുതല്‍ 10 വരെ നീണ്ടുനില്‍ക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ 9 മുതല്‍ 4 വരെ നീണ്ടുനില്‍ക്കുന്ന ഡേ സിറ്റി റൈഡുമാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ്‌ നിരക്ക് 250 രൂപയാണ്. എന്നാൽ, പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് 200 രൂപയ്ക്ക് ലഭിക്കും. യാത്രക്കാര്‍ക്ക് വെൽക്കം ഡ്രിങ്ക്, സ്നാക്സ് എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. ഡേ ആൻഡ് നൈറ്റ് യാത്രയ്ക്കായി ഒരുമിച്ച്‌ ടിക്കറ്റെടുക്കുന്നവർക്ക് ഒരു ദിവസത്തേക്ക് 350 രൂപയായിരിക്കും ചാർജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button