സൈനിക ബജറ്റിൽ ഇന്ത്യയുടെ സ്ഥാനം പ്രസിദ്ധീകരിച്ചു. ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ സൈനിക ബജറ്റ് മൂന്നാമതാണ്. അന്താരാഷ്ട്ര ഗവേഷണ ഏജൻസിയായ സ്റ്റോക്ക് ഹോം ഇൻറർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് കണ്ടെത്തിയത്.
അമേരിക്കയും ചൈനയുമാണ് പ്രതിരോധ മേഖലയിൽ ഏറ്റവുമധികം പണം ചെലവഴിക്കുന്ന ആദ്യ രണ്ടു രാജ്യങ്ങൾ. കഴിഞ്ഞവർഷത്തെ ഇന്ത്യയുടെ സൈനിക ബജറ്റ് 5812.43 കോടി രൂപയാണ്. ഇതു മുൻവർഷത്തെ അപേക്ഷിച്ച് 0.9 ശതമാനം അധികമാണ്. അമേരിക്ക, ചൈന, ഇന്ത്യ, യുകെ, റഷ്യ എന്നീ രാജ്യങ്ങളാണു സൈനികരംഗത്ത് ഏറ്റവും അധികം തുക ചെലവഴിക്കുന്ന ആദ്യ അഞ്ചു രാജ്യങ്ങൾ.
2012 മുതൽ സൈനികരംഗത്തു രാജ്യം ചെലവിടുന്ന തുകയിൽ 33 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. ചൈന, പാക്കിസ്ഥാൻ അതിർത്തികളിൽ ഉണ്ടാകുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 2021-22 സാമ്പത്തിക വർഷത്തിൽ ചെലവഴിച്ച തുകയുടെ 64 ശതമാനവും രാജ്യത്തിന്റെ തനതു പ്രതിരോധ സംവിധാനങ്ങളുടെ നവീകരണത്തിനും ആയുധങ്ങളുടെ സംഭരണത്തിനും വേണ്ടിയാണ് ചെലവഴിച്ചത്.
Post Your Comments