Latest NewsUAENewsInternationalGulf

സ്വകാര്യ സ്‌കൂളുകൾക്ക് ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ച് ദുബായ്

ദുബായ്: സ്വകാര്യ സ്‌കൂളുകൾക്ക് ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ച് ദുബായ്. ഈദുൽ ഫിത്തർ പ്രമാണിച്ചാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. മെയ് രണ്ട് തിങ്കളാഴ്ച മുതലായിരിക്കും സ്വകാര്യ സ്‌കൂളുകൾക്ക് അവധി നൽകുന്നത്. ദുബായ് നോളജ് ആന്റ് ഹ്യൂമൺ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അവധിയ്ക്ക് ശേഷം മെയ് ഒൻപത് തിങ്കളാഴ്ച സ്‌കൂളുകളിൽ ക്ലാസുകൾ പുനഃരാരംഭിക്കും.

Read Also: ‘സ്ത്രീകളുടെ സന്തോഷം മുഖ്യം, സെക്സിലൂടെയും അല്ലാതെയും ബീജം നല്‍കും’: 30കാരനായ ബീജദാതാവിന് 55 കുട്ടികള്‍

ഏഴ് ദിവസത്തെ അവധിയാണ് ഇത്തവണ ദുബായിലെ സ്വകാര്യ സ്‌കുൂളുകളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. വാരാന്ത്യ അവധി ദിനങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ അവധി ദിവസങ്ങളുടെ എണ്ണം വീണ്ടും ഉയരും.

അതേസമയം, രാജ്യത്തെ പൊതു മേഖലയിൽ ഒരാഴ്ച്ചത്തെ ഈദ് അവധി അനുവദിക്കാനുള്ള തീരുമാനത്തിന് യുഎഇ ക്യാബിനറ്റും കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. യുഎഇയിലെ പൊതു മേഖലാ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ എന്നിവയ്ക്ക് 2022 ഏപ്രിൽ 30 ശനിയാഴ്ച മുതൽ 2022 മെയ് 6 വെള്ളിയാഴ്ച വരെ അവധിയായിരിക്കും.

ഈദുൽ ഫിത്തർ അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ പ്രവർത്തനങ്ങൾ 2022 മെയ് 9 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്. അതേസമയം, യുഎഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് ഏപ്രിൽ 30 മുതൽ മെയ് 4 വരെ അവധിയായിരിക്കും.

Read Also: കെ.വി. തോമസിനെ പുറത്താക്കിയാല്‍ അഭയം കിട്ടാന്‍ ഇടതുപക്ഷത്ത് യാതൊരു പ്രയാസവുമില്ല: കോടിയേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button