USALatest NewsInternational

‘സ്ത്രീകളുടെ സന്തോഷം മുഖ്യം, സെക്സിലൂടെയും അല്ലാതെയും ബീജം നല്‍കും’: 30കാരനായ ബീജദാതാവിന് 55 കുട്ടികള്‍

ചില സ്ത്രീകള്‍ ലൈംഗിക ബന്ധത്തിലൂടെ തന്നെ ബീജം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നെന്നും ആദ്ദേഹം വ്യക്തമാക്കി.

കാലിഫോര്‍ണിയ: സ്ത്രീകള്‍ക്ക് കുട്ടികള്‍ ഉണ്ടാകാന്‍ സഹായിക്കുന്ന 30 കാരന്റെ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. കുട്ടികളില്ലാത്തവർക്കു കുട്ടികൾ ഉണ്ടാകാൻ സഹായിക്കുന്നതില്‍ താന്‍ സന്തോഷവാനാണെന്ന് ബീജദാതാവായ കൈല്‍ ഗോര്‍ഡി പറയുന്നു.
ഇതുവരെ, താന്‍ 55 കുട്ടികളുടെ പിതാവായെന്നും ഈ മുപ്പതുകാരന്‍ പറയുന്നു. യുകെയിലെയും യൂറോപ്പിലെയും സ്ത്രീകള്‍ക്ക് താന്‍ ബീജം നല്‍കിയിരുന്നുവെന്നും ബീജം നല്‍കുന്നതിനായി നിരവധി രാജ്യങ്ങളില്‍ എത്തിയിരുന്നുവെന്നും കൈല്‍ ഗോര്‍ഡി പറയുന്നു.

യുകെയിലേക്കും യൂറോപ്പിലേക്കുമുള്ള തന്റെ രണ്ടാമത്തെ ബീജദാന പര്യടനമാണ് നടക്കാന്‍ പോകുന്നതെന്നും ബീജം നല്‍കുന്നതിനായി, ലണ്ടനില്‍ നിന്ന് എഡിന്‍ബര്‍ഗ് വരെ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ബീജം ദാനം ചെയ്തതിലൂടെ 46 കുട്ടികളുടെ പിതാവായെന്നും നിലവില്‍ 9 സ്ത്രീകള്‍ ഗര്‍ഭിണികളാണെന്നും കൈല്‍ ഗോര്‍ഡി വ്യക്തമാക്കി. കൃത്രിമ ബീജ സങ്കലനത്തിലൂടെയോ ലൈംഗിക ബന്ധത്തിലൂടെയോ താൻ ബീജം സംഭാവന ചെയ്യാറുണ്ടെന്ന് ഇയാൾ പറയുന്നു.

എന്നാൽ, ചില സ്ത്രീകള്‍ ലൈംഗിക ബന്ധത്തിലൂടെ തന്നെ ബീജം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നെന്നും ആദ്ദേഹം വ്യക്തമാക്കി. പല സ്ത്രീകളിലായി തനിക്കു നിരവധി കുട്ടികള്‍ ഉണ്ടെങ്കിലും 9 പേരെ മാത്രമേ താൻ നേരിട്ട് കണ്ടിട്ടുള്ളൂവെന്ന് കൈല്‍ കൂട്ടിച്ചേര്‍ത്തു. സൗജന്യമായിട്ടാണ് ബീജം നല്‍കുന്നതെന്നും സ്ത്രീകളുടെ സന്തോഷമണ് തനിക്ക് പ്രധാനമെന്നും കൈല്‍ ഗോര്‍ഡി കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button