KozhikodeKeralaNattuvarthaLatest NewsNews

പൂഴിത്തോട് കാട്ടാനശല്യം : തെങ്ങും വാഴയും നശിപ്പിച്ചു

കൊച്ചുവേലി പാപ്പച്ചന്റെയും വർഗീസ് കണ്ണഞ്ചിറയുടെയും കൃഷിയിടത്തിൽ കഴിഞ്ഞ ദിവസവും കാട്ടാന കയറി കൃഷികൾ നശിപ്പിച്ചു

പേരാമ്പ്ര: പൂഴിത്തോട്ടിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കൊച്ചുവേലി പാപ്പച്ചന്റെയും വർഗീസ് കണ്ണഞ്ചിറയുടെയും കൃഷിയിടത്തിൽ കഴിഞ്ഞ ദിവസവും കാട്ടാന കയറി കൃഷികൾ നശിപ്പിച്ചു. പടക്കം പൊട്ടിച്ച് ഓടിക്കാൻ ശ്രമിച്ച വർഗീസിന്റെ മകൻ ഷാരോൺ കാട്ടാനയുടെ മുന്നിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ഒരു വർഷം മുമ്പ് പ്രവർത്തനരഹിതമായ വൈദ്യുതിവേലി പുനഃസ്ഥാപിക്കാൻ വനംവകുപ്പിനോട് പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് പഞ്ചായത്ത് ഭരണസമിതി അംഗം സി.കെ. ശശി പറഞ്ഞു.

Read Also : ‘സ്ത്രീകൾ കുട്ടികളെ പ്രസവിക്കുന്ന കളിപ്പാട്ടമല്ല, അടുക്കള യന്ത്രവുമല്ല’:ഖുർആൻ വായിച്ച് ഇസ്ലാമായ ശബരിമലയുടെ ജീവിതമിങ്ങനെ

കാട്ടാന ഭീഷണിയുള്ള മേഖലകൾ അദ്ദേഹം സന്ദർശിച്ചു. വനസംരക്ഷണ സമിതി പ്രസിഡന്റ് തോമസ് സെബാസ്റ്റ്യൻ ഈറ്റ തോട്ടത്തിൽ, വാർഡ് കൺവീനർ എ.സി. സുരേന്ദ്രൻ, പി.കെ. മനോജ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button