ബംഗളൂരു: ഹിജാബിന്റെ പേരില്‍ വിദ്യാര്‍ത്ഥിനികള്‍ വീണ്ടും പരീക്ഷ ബഹിഷ്‌കരിച്ചു. കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ രണ്ടാം വര്‍ഷ പ്രീ- യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനികളാണ് പരീക്ഷ ബഹിഷ്‌കരിച്ചത്. ഹിജാബ് ധരിച്ച് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികള്‍, അധികൃതര്‍ ക്ലാസുകളില്‍ പ്രവേശിപ്പിക്കില്ലെന്ന് അറിഞ്ഞതോടെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.
Read Also : കാറില്‍ ഹെൽമെറ്റ് വയ്ക്കാത്തതിന് കാർ ഡ്രെെവർക്ക് പിഴ: വിചിത്രമായ പിഴ നോട്ടീസുമായി മോട്ടർ വാഹന വകുപ്പ്
ആറ് വിദ്യാര്‍ത്ഥിനികള്‍ ആണ് തിങ്കളാഴ്ച നടന്ന പരീക്ഷകള്‍ ബഹിഷ്‌കരിച്ചത്. ഇക്കണോമിക്സ് പരീക്ഷയാണ് തിങ്കളാഴ്ച നടന്നത്. ഹിജാബ് ധരിച്ച് എത്തിയ വിദ്യാര്‍ത്ഥിനികള്‍ ഇന്‍വിജിലേറ്റര്‍മാരോട് ക്ലാസുകളില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇന്‍വിജിലേറ്റര്‍മാര്‍ ഇതിന് അനുമതി നല്‍കിയില്ല. തുടര്‍ന്ന്, ആറ് പേരും വീടുകളിലേക്ക് മടങ്ങുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് രണ്ടാം വര്‍ഷ പിയു പരീക്ഷകള്‍ ആരംഭിച്ചത്. ആദ്യ ദിനത്തില്‍ തന്നെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷകള്‍ ബഹിഷ്‌കരിച്ചിരുന്നു. ഹിജാബുമായി ബന്ധപ്പെട്ട കര്‍ണാടക ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ ആലിയ ആസാദി, റേഷ്മം എന്നിവരാണ് പരീക്ഷകള്‍ ബഹിഷ്‌കരിച്ചത്.
Post Your Comments