KeralaLatest NewsNews

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ നിസ്‌കാരവും, ബാങ്ക് വിളിയും: വിവാദം

കൊച്ചി: ശ്രീശങ്കരാചാര്യ പ്രതിമയ്ക്ക് പോലും വിലക്കേർപ്പെടുത്തിയ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ, റമദാൻ അനുബന്ധിച്ച് നടത്തിയ നിസ്‌കാരവും ബാങ്ക് വിളിയും വിവാദമാകുന്നു. റമദാനോടനുബന്ധിച്ചുള്ള നോമ്പുതുറയിലെ നിസ്കാരവും ബാങ്ക് വിളിയുമാണ് വിവാദമായിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയുമാണ് ഇഫ്താർ സംഗമം സ്പോൺസർ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

രക്ഷാബന്ധൻ ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയ കോളജിൽ മതപരമായ ആചാരം നടപ്പിലാക്കാൻ അനുമതി നൽകിയ കോളജ് അധികൃതർക്കെതിരെ കനത്ത വിമർശനമാണ് ഉയരുന്നത്. സർവ്വകലാശാലയ്‌ക്ക് പുറത്തുള്ളവരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചതിനെതിരെ സൈബർ ഇടങ്ങളിൽ ചർച്ച ആരംഭിച്ച് കഴിഞ്ഞു. ശ്രീശങ്കരാചാര്യരുടെ ജൻമഭൂമിയിലെ സംസ്‌കൃത സർവ്വകലാശാലയിൽ ശങ്കരാചാര്യരുടെ പ്രതിമയ്‌ക്ക് പോലും വിലക്ക് കല്പിച്ചവരാണ് ഇതരമതത്തിന്റെ ആഘോഷങ്ങളെയും ആചാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.

അതേസമയം, സംസ്‌കൃത സർവ്വകലാശാലയിൽ കഴിഞ്ഞ കുറെ കാലമായി അഞ്ചുനേരം നിസ്‌കരിക്കുന്നതിനുള്ള സൗകര്യം മുസ്ലീം വിഭാഗത്തിനായി കോളജ് അധികാരികൾ ചെയ്തു നൽകിയിട്ടുണ്ട്. ഇതിനെതിരെ മുൻപും വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രോ.വി.സിയാകാൻ കരുക്കൾ നീക്കുന്ന ഒരു അധ്യാപികയാണ് സംഘടനകൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു നൽകിയതെന്നാണ് ആക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button