വണ്‍പ്ലസ്സിന്റെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തുന്നതായി സൂചനകള്‍. OnePlus 10R എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഈ മാസം 28നു വിപണിയില്‍ പുറത്തിറങ്ങുന്നത്. ആമസോണില്‍ ഇതിന്റെ വിവരങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിനോടൊപ്പം തന്നെ Nord CE 2 Lite എന്ന സ്മാര്‍ട്ട് ഫോണുകളും കൂടാതെ, Nord Buds വിപണിയില്‍ എത്തുമെന്നാണ് സൂചന.
6.7-inch E4 AMOLED ഡിസ്‌പ്ലേയും അതിനോടൊപ്പം തന്നെ FHD+ റെസലൂഷനും കൂടാതെ 120Hz റിഫ്രഷ് റേറ്റും ഈ ONEPLUS 10R സ്മാര്‍ട്ട് ഫോണുകളുടെ സവിശേഷതതയാണ്. ഈ സ്മാര്‍ട്ട് ഫോണുകളില്‍ പ്രതീക്ഷിക്കുന്ന മറ്റൊരു സവിശേഷതത ഇതിന്റെ പ്രോസ്സസറുകളാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം Dimensity 8100 പ്രോസ്സസറുകളില്‍ തന്നെ പ്രതീക്ഷിക്കാം.
Also Read:ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: അന്തരീക്ഷ താപനില ഉയരുമെന്ന മുന്നറിയിപ്പുമായി യുഎഇ
കൂടാതെ, Android 12 ല്‍ തന്നെ ONEPLUS 10R സ്മാര്‍ട്ട് ഫോണുകള്‍ എത്തുന്നതാണ്. ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 50 മെഗാപിക്സല്‍ + 8 മെഗാപിക്സല്‍ + 2 മെഗാപിക്സലിന്റെ ട്രിപ്പിള്‍ പിന്‍ ക്യാമറകളില്‍ തന്നെ വിപണിയില്‍ പ്രതീക്ഷിക്കാവുന്നതാണ്. 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഇതിനു പ്രതീക്ഷിക്കാം . ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ ഈ ഫോണുകള്‍ 4500mAhന്റെ ബാറ്ററി ലൈഫും കൂടാതെ 50W ഫാസ്റ്റ് ചാര്‍ജിങ്ങും അല്ലെങ്കില്‍ 5000mAhന്റെ ബാറ്ററി ലൈഫും കൂടാതെ 80W ഫാസ്റ്റ് ചാര്‍ജിങ്ങും ഈ ഫോണുകളില്‍ എത്തും.
Post Your Comments