![](/wp-content/uploads/2022/04/b6a51580-92e9-41ce-96a9-e2eb8ee99ae4.jpg)
നിലമ്പൂര്‍: നിലമ്പൂരിൽ യുവാവിനെ വീട്ടിൽ കയറി അക്രമിച്ചതായി പരാതി. നിലമ്പൂർ മുക്കട്ടയിലാണ് സംഭവം. അക്രമത്തിൽ പരുക്കേറ്റ നിലമ്പൂർ മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഏഴ് ആളുകൾ കൂട്ടമായെത്തി യുവാവിനെ അക്രമിച്ചെന്നാണ് പരാതി. മർദ്ദിച്ച ശേഷം യുവാവിന്റെ വാഹനവുമായി അക്രമിസംഘം കടന്നു കളഞ്ഞു. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് സംഭവം. നിലമ്പൂർ പോലീസ് യുവാവിന്റെ മൊഴിയെടുത്തു.
Post Your Comments