കാസർഗോഡ്: ട്രെയിൻ നിർത്തിയപ്പോൾ ചായ കുടിക്കാനിറങ്ങിയ യുവാവ് പാളത്തിൽ വീണു മരിച്ചു. ട്രെയിൻ നീങ്ങിയതിനെ തുടർന്ന്, തിരിച്ചു കയറാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഞായറാഴ്ച വൈകീട്ട് 5.30ന് കാസർഗോഡ് റെയില്‍വേ സ്‌റ്റേഷനിലാണ് അപകടം.
മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റിലെ യാത്രക്കാരനായിരുന്ന തമിഴ്‌നാട് ചിദംബരം സ്വദേശിയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രി ഡോക്ടറുമായ കെ. സിദ്ധാര്‍ഥ് (24) ആണ് മരിച്ചത്. യാത്രയ്ക്കിടയിൽ ചായ വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു സിദ്ധാര്‍ഥ്. പെട്ടന്ന് ട്രെയിൻ എടുത്തപ്പോൾ ഓടിക്കയറാൻ ശ്രമിക്കുകയും ഇയാൾ പാളത്തിലേക്ക് തെന്നി വീഴുകയുമായിരുന്നു.
തുടർന്ന് യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയ്ക്കുകയായിരുന്നു. കാസർഗോഡ് ആര്‍.പി.എഫ് ഉദ്യോഗസ്ഥരും റെയില്‍വേ പൊലീസും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Post Your Comments