തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് യോഗം ചേരുക. ആരോഗ്യവുകപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡി.എം.ഒ, ആരോഗ്യവുകപ്പ് ഡയറക്ടർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. രാജ്യത്ത് കോവിഡ് കേസുകളുയരുന്ന സാഹചര്യത്തിലാണ് യോഗം ചേരാന്‍ തീരുമാനിച്ചത്.
രോഗികളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിന് ശേഷമുള്ള കോവിഡ് രോഗികളുടെ എണ്ണമടക്കമുള്ള വിഷയം ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കും. രണ്ടാഴ്ചയിലൊരിക്കൽ പട്ടിക പ്രസിദ്ധീകരിക്കാമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
Post Your Comments