അടിമാലി: കുത്തകപ്പാട്ട ഏലത്തോട്ടത്തില്‍ നിന്നും മരങ്ങള്‍ മുറിച്ച സംഭവത്തില്‍ ഉടമകളിലൊരാൾ വനപാലകരുടെ പിടിയിൽ. കോതമംഗലം കാരോഴിപ്പിള്ളി നിരവത്ത് മാത്യു വർക്കിയെയാണ് (62) അടിമാലി റേഞ്ച് ഓഫിസര്‍ കെ.വി. രതീഷിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം അറസ്റ്റ് ചെയ്തത്.
കുരിശുപാറ പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റില്‍ നിന്ന് മരങ്ങള്‍ മുറിച്ച കേസിലാണ് അറസ്റ്റ്. ഈ എസ്റ്റേറ്റിൽ നിന്നും 400 ലേറെ മരങ്ങൾ മുറിക്കുകയും അനധികൃത നിർമാണം നടത്തിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Also : ‘മുഖ്യമന്ത്രി ഞാനായിരുന്നെങ്കിൽ എപ്പോഴേ കെ റെയിൽ പദ്ധതി നടപ്പിലാക്കിയേനെ’: കെ.വി തോമസ്
ഇയാളുടെ സഹോദരങ്ങളും എസ്റ്റേറ്റ് ഉടമകളുമായ നിരവത്ത് ജോണ്സണ്, സൈമണ്‍, എല്‍ദോസ് എന്നിവർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി വനം വകുപ്പ് ഉദ്യാഗസ്ഥർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments