Latest NewsKeralaNews

അഞ്ചാം തിയതിക്ക് മുൻപ് ശമ്പളം: കെ.എസ്.ആർടി.സി. ജീവനക്കാർക്ക് ഉറപ്പ് നൽകി മന്ത്രി ആന്റണി രാജു

 

തിരുവനന്തപുരം: കെ.എസ്.ആർടി.സിയിൽ അഞ്ചാം തിയതിക്ക് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയതായി സി.ഐ.ടി.യു. ശമ്പളം നൽകാൻ സർക്കാരിൽനിന്ന് അധികസഹായം ലഭിച്ചേ മതിയാകു. അതിന് തൊഴിലാളി യൂണിയനുകളും സമ്മർദം ചെലുത്തുമെന്ന് മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കെ.എസ്.ആർടി.സിയിലെ മറ്റ് രണ്ട് അംഗീകൃത യൂണിയനുകളായ ഐ.എൻ.ടി.യു.സി, ബി.എം.എസ്. പ്രതിനിധികളുമായും മന്ത്രി വെവ്വേറെ ചർച്ച നടത്തും.
മെയ് അഞ്ചിന് ശമ്പളം നൽകിയില്ലെങ്കിൽ ആറിന് പണിമുടക്കുമെന്ന് ഐ.എൻ.ടി.യു.സി, ബി.എം.എസ്. യൂണിയനുകൾ മാനേജ്‌മെന്റിന് നോട്ടീസ് നൽകിയിരുന്നു.

സർക്കാർ കനിയാതെ ശമ്പളം നൽകാൻ കഴിയില്ലെന്നാണ് കെ.എസ്.ആർടി.സി മാനേജ്‌മെന്റ് വ്യക്‌തമാക്കിയത്‌. അതേസമയം, എല്ലാ കാലത്തും കെ.എസ്.ആർടി.സിക്ക് ശമ്പളം നൽകാനായി പണം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വകുപ്പ് മന്ത്രിയും ധനമന്ത്രിയും. പൊതുമേഖലാ സ്‌ഥാപനങ്ങൾ സ്വന്തം കാലിൽ നിൽക്കണമെന്നാണ് സർക്കാർ നയമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button