തിരുവനന്തപുരം: കോളേജ് വിദ്യാര്‍ത്ഥി വാമനപുരം ആറ്റില്‍ മുങ്ങിമരിച്ചു. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷന്‍ എന്‍ജിനീയറിങ് കോളേജ് വിദ്യര്‍ത്ഥി പുനലൂര്‍ സ്വദേശി ശബരി(21)യാണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കൂട്ടുകാരുമായി വാമനപുരം ആറ്റില്‍ മേലാറ്റുമൂഴി ഭാഗത്തുള്ള കടവില്‍ കുളിക്കാന്‍ എത്തിയതായിരുന്നു ശബരി. കുളിക്കുന്നതിനിടയില്‍ ആറിന്റെ മധ്യഭാഗത്തേക്ക് നീന്തിയ ശബരി മുങ്ങിത്താഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വെള്ളത്തില്‍ താഴ്ന്ന ശബരിയെ പീന്നീട് കാണാതായതായും കുളക്കടവില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ പറഞ്ഞു.
ഇവര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ശ്രമിച്ചിട്ടും ശബരിയെ കണ്ടെത്താനായില്ല. വെഞ്ഞാറമൂട് ഫയര്‍ ഫോഴ്‌സിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ നടന്ന തിരച്ചിലില്ലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കൂട്ടുകാരുമായി വാമനപുരം ആറ്റില്‍ മേലാറ്റുമൂഴി ഭാഗത്തുള്ള കടവില്‍ കുളിക്കാന്‍ എത്തിയതായിരുന്നു ശബരി. കുളിക്കുന്നതിനിടയില്‍ ആറിന്റെ മധ്യഭാഗത്തേക്ക് നീന്തിയ ശബരി മുങ്ങിത്താഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വെള്ളത്തില്‍ താഴ്ന്ന ശബരിയെ പീന്നീട് കാണാതായതായും കുളക്കടവില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ പറഞ്ഞു.
ഇവര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ശ്രമിച്ചിട്ടും ശബരിയെ കണ്ടെത്താനായില്ല. വെഞ്ഞാറമൂട് ഫയര്‍ ഫോഴ്‌സിന്റെയും പോലിസിന്റെയും നേതൃത്വത്തില്‍ നടന്ന തിരച്ചിലില്ലാണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments