മുടി സംരക്ഷണത്തിന് എന്ത് വഴിയും സ്വീകരിക്കാൻ നമ്മൾ തയ്യാറാണ്. എന്നാല്‍, മുടി സംരക്ഷണത്തിൽ ആരെങ്കിലും വെറും നിസാരമായ ചീപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? മുടിയുടെ സംരക്ഷണത്തിന് ചീപ്പിനും പ്രധാന പങ്കുണ്ട്. മുടി ചീകിയൊതുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ആഴ്ച്ചയിലൊരിക്കലെങ്കിലും ചീപ്പ് വൃത്തിയാക്കിയിരിക്കണം.
ചീപ്പ് വൃത്തിയാക്കുമ്പോൾ കീടാണു വിമുക്തമാക്കാന്‍ ശേഷിയുള്ള വസ്തുക്കള്‍ ഉപയോഗിക്കുക. പല അവസരങ്ങളിലും മറ്റൊരാളുടെ ചീപ്പുപയോഗിക്കുമ്പോള്‍ നാമതിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് ചിന്തിക്കാറ് പോലുമില്ല. ഇത്തരത്തില്‍ മറ്റൊളുടെ ചീപ്പ് ഉപയോഗിക്കുമ്പോഴാണ് ഈരിന്റെ ശല്യം അനുഭവപ്പെടുന്നത്. കൂടാതെ, ത്വക്ക് രോഗം, ചിരങ്ങ്, തുടങ്ങി അണുബാധ പോലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഫംഗസ് മൂലം പകരുന്ന രോഗമാണ് റിങ് വോം. ഈ രോഗം തലയോട്ടിയെ ദോഷകരമായി ബാധിക്കാറുണ്ട്.
Read Also : കല്യാണ വീട്ടിലെ പാചകപ്പുരയിലേക്ക് മണ്ണിടിഞ്ഞ് വീണ് പാചകക്കാരന് പരിക്ക്: സംഭവം കൊല്ലത്ത്
അണുക്കളുള്ള ഒരു ചീപ്പാണ് നിങ്ങള്‍ മറ്റൊരാളില്‍ നിന്നും വാങ്ങി ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങളുടെ ശിരോചര്‍മ്മത്തില്‍ തടിപ്പ്, മുടി കൊഴിച്ചില്‍, മുടിയുടെ ബലക്ഷയം എന്നിങ്ങനെയുള്ള പ്രതികൂല അനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം. മറ്റൊരാളുടെ ചീപ്പ് ഉപയോഗിക്കേണ്ട സാഹചര്യം വന്നെത്തിയാല്‍ എന്ത് വില നല്‍കിയും അത് ശുചീകരിക്കപ്പെട്ടു എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കഴിവതും മറ്റൊരാളുടെ ചീപ്പ് ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.
മാത്രമല്ല, സ്വയം ചില മുന്‍കരുതലുകള്‍ സ്വീകരിക്കാനും തയ്യാറായെങ്കിൽ മാത്രമേ ചീപ്പ് മൂലം മുടിയിഴകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കൈക്കൊള്ളാന്‍ സാധിക്കുകയുള്ളു. മുടി വെട്ടിക്കുവാനായി സലൂണുകളില്‍ പോകുന്നവര്‍ ആഴ്ച്ചയിലൊരിക്കലെങ്കിലും അവിടെ ഉപയോഗിക്കുന്ന ചീപ്പ് വൃത്തിയാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
Post Your Comments