Latest NewsNewsIndiaBusiness

അദാനി ഗ്രൂപ്പ്: ഇനി ആരോഗ്യമേഖലയിലും

ഓൺലൈൻ, ഓഫ്‌ലൈൻ ഫാർമസി വ്യവസായത്തിൽ അദാനി ഗ്രൂപ്പ് കൂടുതൽ ശ്രദ്ധ പതിപ്പിക്കുമെന്നാണ് റിപ്പോർട്ട്

ആരോഗ്യമേഖലയിൽ ചുവടുറപ്പിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. വൈകാതെ തന്നെ ആരോഗ്യമേഖലയിൽ പുത്തൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരോഗ്യ മേഖലയിലേക്കുള്ള കടന്നുവരവിന്റെ ഭാഗമായി അദാനി ഹെൽത്ത് വെഞ്ചേഴ്സ്, അദാനി എന്റർപ്രൈസസിൽ ലയിപ്പിച്ചു.

അദാനി ഹെൽത്ത് വെഞ്ചേഴ്സിന് കീഴിൽ മെഡിക്കൽ, ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവ ഉണ്ടായിരിക്കും. കൂടാതെ, ആരോഗ്യ സേവന രംഗത്ത് അദാനി ഗ്രൂപ്പിന്റെ ആശുപത്രികൾ, ഫാർമസികൾ എന്നിവയും ഉണ്ടാകും. ഓൺലൈൻ, ഓഫ്‌ലൈൻ ഫാർമസി വ്യവസായത്തിൽ അദാനി ഗ്രൂപ്പ് കൂടുതൽ ശ്രദ്ധ പതിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

Also Read: രാജ്യത്ത് സർവകാല ഉയരത്തിൽ വിദേശ നിക്ഷേപം

shortlink

Related Articles

Post Your Comments

Related Articles


Back to top button