COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 85 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 85 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 205 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള രണ്ടു മരണങ്ങളാണ് സൗദിയിൽ വെള്ളിയാഴ്ച്ച റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: അപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് ക്യാഷ് അവാർഡ്: കേന്ദ്ര സർക്കാർ പദ്ധതി കേരളത്തിലും

7,53,417 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,40,672 പേർ രോഗമുക്തി നേടി. 9,078 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 48 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: അനുമതിയില്ലാതെ ഉംറ നിർവഹിക്കാനെത്തിയാൽ 10,000 റിയാൽ പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button