Latest NewsNewsIndia

20,000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിക്കാനൊരുങ്ങി പ്രധാനമന്ത്രി ജമ്മു കശ്മീരിൽ

ന്യൂഡൽഹി: ജമ്മു കശ്മീരിൽ വച്ച് രാജ്യത്തിന്‌ 20,000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബനിഹാല്‍ – ഖാസികുണ്ഡ് തുരങ്കം ഉള്‍പ്പടെ നിരവധി അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനും, ജമ്മു കശ്മീർ ജനതയുടെ ജീവിതം നേരിട്ട് കണ്ടറിയാനുമാണ് പ്രധാനമന്ത്രി എത്തുന്നത്.

Also Read:കൗണ്ടിയിൽ മിന്നും പ്രകടനം: ചേതേശ്വര്‍ പൂജാരയ്ക്ക് സെഞ്ച്വറി

കോടികൾ ചിലവിട്ട് നിർമ്മിച്ച രാജ്യത്തിന്റെ തന്നെ അഭിമാനമായ ബനിഹാല്‍ – ഖാസിഗുണ്ട് റോഡ് ടണലാണ് പ്രധാനമന്ത്രി ഇന്ന് നാടിനു സമർപ്പിക്കുന്നത്. 8.45 കിലോമീറ്റര്‍ നീളമുള്ള തുരങ്കം ബനിഹാലിനും ഖാസിഗണ്ടിനും ഇടയിലുള്ള റോഡ് ദൂരം 16 കിലോമീറ്റര്‍ കുറയ്ക്കുകയും യാത്രാ സമയം ഒന്നര മണിക്കൂര്‍ കുറയ്ക്കുകയും ചെയ്യുന്നതാണ്.

അതേസമയം, പ്രധാനമന്ത്രിയുടെ വരവിന് വലിയ സുരക്ഷയാണ് ജമ്മു കാശ്മീരിൽ ഒരുക്കിയിരിക്കുന്നത്. സ്ഥലത്തെ സാഹചര്യവും സുരക്ഷയും വിലയിരുത്താന്‍ ലഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button