പാലക്കാട് : കൊല്ലങ്കോട് പെണ്‍കുട്ടിയെ, യുവാവ് വീട്ടിലേക്ക് വിളിച്ചുവരുത്തി ഇരുവരും തീകൊളുത്തി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് യുവാവിന്റെ അമ്മ. യുവാവും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നുവെന്നും, ഇത് വീട്ടുകാരുടെ അറിവോടുകൂടിയാണെന്നും യുവാവിന്റെ മാതാവ് പറയുന്നു. 23 കാരനായ ബാലസുബ്രഹ്‌മുണ്യനും 16 കാരിയായ ധന്യയുമാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയ്ക്ക് 18 വയസ്സായാല്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് ഇരു വീട്ടുകാരും സമ്മതിച്ചിരുന്നു എന്നാണ് യുവാവിന്റെ അമ്മ പറയുന്നത്.
Read Also:ഭര്‍ത്താവിന്റെ ആക്രമണത്തില്‍ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു : തലയോട്ടിയില്‍ പൊട്ടല്‍
‘ഇന്ന് മകന്റെ പിറന്നാളായിരുന്നു. രാവിലെ പാല്‍ വാങ്ങാനായി പുറത്തേക്ക് പോയതാണ്. അപ്പോള്‍ മകന്‍ കസേരയില്‍ ഇരിക്കുന്നുണ്ടായിരുന്നു. പെണ്‍കുട്ടി എപ്പോഴാണ് വീട്ടിലേക്ക് വന്നതെന്ന് അറിയില്ല. കടയില്‍ നിന്ന് തിരികെ എത്തിയപ്പോള്‍ മുറിയ്ക്കുള്ളില്‍ നിന്ന് തീ ആളിപ്പടരുന്നതാണ് കണ്ടത്’, അമ്മ പറഞ്ഞു.
രാവിലെ വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയത് എന്ന് നാട്ടുകാര്‍ പറയുന്നു. നോക്കിയപ്പോള്‍ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നു. ഇത് വെള്ളമൊഴിച്ച് കെടുത്തിയാണ് യുാവിനെയും യുവതിയെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ഉച്ചയോടെ ഇരുവരും മരിച്ചു.
പിറന്നാള്‍ ആഘോഷത്തിനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം യുവതിയെ തീകൊളുത്തുകയായിരുന്നു എന്നാണ് വിവരം. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഇവരുവരെയും പാലക്കാട് സ്വകാര്യ ആശുപത്രിയിലും കൊച്ചിയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments