![](/wp-content/uploads/2022/04/accident-1.jpg)
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചു കയറി വിദ്യാര്‍ത്ഥിനി മരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ വിദ്യാര്‍ത്ഥിനിയായ അനുപമ മോഹനന്‍ ആണ് മരിച്ചത്.
കൊരട്ടി അമ്പലവളവില്‍ വെച്ച് രാത്രി ഏഴിനായിരുന്നു അപകടം. ബൈക്കില്‍ കൂടെയുണ്ടായിരുന്ന പീരുമേട് ഐ.എച്ച്.ആര്‍.ഡി കോളജിലെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കുണ്ട്.
Read Also : ‘ഈ പ്രദേശത്തുള്ളവർ ഇനി മീൻ കഴിക്കണ്ട’, നിരവധി ആളുകള്‍ ആശുപത്രിയിൽ, വിഷമാണ് മുഴുവൻ
ഇരുവരും സഞ്ചരിച്ച ബൈക്ക് സമീപത്തെ ഇരുമ്പ് ഗേറ്റും തകര്‍ത്ത് ഇടിച്ചുകയറുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments