ഇടുക്കി: ജില്ലയിലെ വിവിധയിടങ്ങളിൽ പച്ചമീൻ കഴിച്ചുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നിരന്തരമായി റിപ്പോർട്ട് ചെയ്യുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. നെടുങ്കണ്ടം, തൂക്കുപാലം മേഖലയിലെ നിരവധി ആളുകള്‍ പച്ചമീന്‍ കഴിച്ച് ശരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇപ്പോൾ ചികിത്സ തേടുന്നതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്.
ഇടുക്കിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പച്ചമീൻ കഴിച്ചുള്ള ഭക്ഷ്യ വിഷ ബാധ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 11 വയസുകാരനടക്കം ഇന്നലെ ചികിത്സക്കായി എത്തിയെന്ന് കെ പി കോളനി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി കെ പ്രശാന്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നെടുങ്കണ്ടം 22ാം വാര്‍ഡിലെ താമസക്കാരനായ സുരേന്ദ്രൻ എന്നയാളുടെ പരാതിയിൻമേല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്തയച്ചതായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, സർക്കാർ കൃത്യമായ നടപടികൾ വിഷയത്തിൽ സ്വീകരിക്കാത്തത് ജനങ്ങളെ വീണ്ടും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നിരന്തരമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇത്തരം കേസുകൾ നിരന്തരമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Post Your Comments