ThiruvananthapuramKeralaNattuvarthaLatest NewsNews

‘എത്ര ശ്രമിച്ചാലും പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കില്ല എന്ന് സമൂഹം ധരിച്ചുതുടങ്ങുന്നുണ്ട്’: കെ.അജിത

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്. ശ്രീജിത്തിനെ മാറ്റിയതില്‍ പ്രതികരണവുമായി സാമൂഹിക പ്രവര്‍ത്തക കെ. അജിത. പ്രമുഖരെ തൊടാന്‍ സര്‍ക്കാരിന് വലിയ പേടിയാണെന്നും പ്രതിപക്ഷത്തിനും ആ പേടിയുണ്ടെന്നും അജിത പറഞ്ഞു.

‘ ശ്രീജിത്തിനെ മാറ്റിയത് അന്വേഷണ സംഘത്തിന്റെ ആത്മവീര്യം കെടുത്തുന്നതിന് കാരണമാകും. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഏറ്റവുമധികം തെളിവുകള്‍ ഉണ്ടായിട്ടും ആരോപിതനായ ആളെ പ്രതിപോലുമാക്കാതെ വിട്ടയക്കുന്നതാണ് കണ്ടത്. എത്ര ശ്രമിച്ചാലും പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കില്ല എന്ന് സമൂഹം ധരിച്ചുതുടങ്ങുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നുണ്ടെന്നാണ് തനിക്ക് പറയാനുള്ളതെന്നും’ അജിത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button