KeralaLatest NewsNews

ഒമ്പതാം ക്ലാസിൽ സേ പരീക്ഷ മേയ് പത്തിനകം സ്കൂൾതലത്തിൽ: ചോദ്യപേപ്പർ തയ്യാറാക്കി പരീക്ഷ  നടത്തും

തിരുവനന്തപുരം: ഒമ്പതാം ക്ലാസിൽനിന്ന് പത്തിലേക്ക് പ്രവേശനത്തിന് അർഹത ലഭിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്കായി ഇക്കൊല്ലം സേ പരീക്ഷ നടത്താന്‍ തീരുമാനം. മേയ് പത്തിനകം സ്കൂൾതലത്തിൽ ചോദ്യപ്പേപ്പർ തയ്യാറാക്കി പരീക്ഷ നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. അസുഖമടക്കമുള്ള കാരണങ്ങളാൽ വാർഷിക പരീക്ഷ എഴുതാനാകാത്ത കുട്ടികൾക്കും അവസരം നൽകും.

വാർഷിക പരീക്ഷയെഴുതാനാകാത്തവർക്ക് ഒന്നും രണ്ടും ടേം പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ക്ലാസ് കയറ്റം നൽകുകയായിരുന്നു മുൻവർഷങ്ങളിൽ ചെയ്തു കൊണ്ടിരുന്നത്. എന്നാൽ, ഇക്കൊല്ലം കോവിഡ് കാരണം ടേം പരീക്ഷകൾ നടത്താനാകാത്തതിനാലാണ് സേ പരീക്ഷ അടക്കമുള്ള നടപടികൾ വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചത്.

ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികളുടെ പ്രമോഷൻ നടപടികൾ മേയ് നാലിനകം പൂർത്തിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട് .

അതേസമയം, സ്കൂളുകളിൽ 2022-23 അധ്യയനവർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button