മോസ്‌കോ: 20,000 കിലോമീറ്റര്‍ പ്രഹരപരിധിയിള്ള സാത്താന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് റഷ്യ. കഴിഞ്ഞ ദിവസം പരീക്ഷിച്ചു വിജയിച്ച സാത്താന്‍-2 മിസൈലുകള്‍ തങ്ങളുടെ ആയുധശേഖരത്തിന്റെ ഭാഗമാകുമെന്ന് പുടിന്‍ ഭരണകൂട വക്താവ് അറിയിച്ചു.
Read Also : പാലക്കാടിന് സമാനമായി കണ്ണൂരിലും സംഘര്‍ഷത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്
20,000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തില്‍ കൃത്യമായി എത്താന്‍ കഴിയുന്ന സാത്താന്‍ അഥവാ സര്‍മാറ്റ്, ലോകത്തിലെ തന്നെ ഏറ്റവും കൂടിയ പ്രഹര പരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് സാത്താന്‍. അമേരിക്കയിലേയും യൂറോപ്പിലേയും ഏതൊരു ലക്ഷ്യത്തിലേക്കും ഇതിന് പെട്ടെന്ന് എത്താന്‍ കഴിയും.
സര്‍മാറ്റ് എന്ന് ഔദ്യോഗിക നാമധേയമുള്ള ഈ മിസൈലിന് പത്തോ അതിലധികമോ ആണവായുധങ്ങള്‍ ഒരേസമയം വഹിക്കാന്‍ കഴിയുമെന്നാണ് പാശ്ചാത്യ സൈനിക വിദഗ്ദ്ധര്‍ പറയുന്നത്. അതായത്, ഒരൊറ്റ ആക്രമണത്തില്‍ തന്നെ ബ്രിട്ടന്റെയോ ഫ്രാന്‍സിന്റെയോ അത്ര വിസ്തീര്‍ണ്ണമുള്ള ഒരു മേഖലയെ പൂര്‍ണ്ണമായും ചാമ്പലാക്കാന്‍ ഇതിനു കഴിയും.
മോസ്‌കോയില്‍ നിന്നും ഏകദേശം 3000 കിലോമീറ്റര്‍ കിഴക്ക് മാറി സൈബീരിയന്‍ മേഖലയില്‍ ക്രാസ്‌നോയാസ്‌ക് സൈനിക ക്യാമ്പിലായിരിക്കും ആദ്യം ഈ മിസൈല്‍ വിന്യസിക്കുക എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments