KeralaLatest NewsNews

 പാലക്കാടിന് സമാനമായി കണ്ണൂരിലും  സംഘര്‍ഷത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്

കണ്ണൂര്‍: പാലക്കാടിന് സമാനമായി കണ്ണൂരിലും എസ്.ഡി.പി.ഐ- ആര്‍.എസ്.എസ്. സംഘര്‍ഷത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കണ്ണവത്ത് കൊല്ലപ്പെട്ട എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ സലാഹുദ്ദിന്റെ സഹോദരങ്ങളില്‍ നിന്ന് പ്രതികളായ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് ഭീഷണിയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം,  സലാഹുദ്ദിന്റെ സഹോദരന് ആര്‍.എസ്.എസ്. പ്രവര്‍ത്തകരില്‍ നിന്ന്  ഭീഷണിയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
സാമൂഹികമാധ്യമങ്ങളിലടക്കം തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ ജില്ലയില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊലപാതകം സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങളാണ്  നടക്കുന്നതെന്നും  റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button