ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് കാണാതായ 14 കാരിയുടെ തിരോധാനത്തില്‍ ദുരൂഹത . ഈ മാസം 16 മുതലാണ് കറാച്ചിയില്‍ നിന്ന് ദുവാ സെഹ്റ കാസ്മി എന്ന പെണ്‍കുട്ടിയെ കാണാതായത്. മകളെ കണ്ടെത്താന്‍ സഹായം തേടി കുടുംബം പ്രാദേശിക മസ്ജിദ് അധികൃതരെ സമീപിച്ചെങ്കിലും പെണ്‍കുട്ടി ‘ഷിയാ’ മുസ്ലീമായതിനാല്‍ കാണാതായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അപേക്ഷ പള്ളി നിരസിച്ചതായാണ് വിവരം.
Read Also : പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി 21കാരന്‍ തീ കൊളുത്തി: ഇരുവരും ഗുരുതരാവസ്ഥയില്‍
സംഭവത്തില്‍ ദുവായുടെ കുടുംബത്തിന്റെ അവസ്ഥ വിവരിക്കുന്ന വീഡിയോകളും പുറത്തു വന്നിട്ടുണ്ട് . കഴിഞ്ഞ ഒന്നര വര്‍ഷമായി ദുവ സ്‌കൂളില്‍ പോലും പോകുന്നില്ലെന്ന് പിതാവ് അബു പറഞ്ഞു. മകളെ കണ്ടെത്തിയില്ലെങ്കില്‍ ഗവര്‍ണര്‍ ഹൗസിന് മുന്നില്‍ കുടുംബം ആത്മഹത്യ ചെയ്യുമെന്ന് അബു പറയുന്നു.
അതേസമയം, പെണ്‍കുട്ടിയെ കണ്ടെത്താന്‍ സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ കറാച്ചി പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി മൂന്ന് പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ചതായി കറാച്ചി അഡീഷണല്‍ ഐജിപി ഗുലാം നബി മേമന്‍ അറിയിച്ചു.
Post Your Comments